സൗദിയിൽ പള്ളികളിലും സർക്കാർ സ്ഥാപനങ്ങളിലും ഷോർട്സ് ധരിച്ച് പ്രവേശിക്കുന്നവർക്ക് പിഴ
പൊതു മര്യാദ ചട്ട ലംഘനങ്ങളിൽ പുതിയ ലംഘനങ്ങൾ ചേർത്ത് ഭേദഗതി വരുത്തിക്കൊണ്ട് സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദി ബിൻ നായിഫ് മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.
പുതിയ ഭേദഗതി പ്രകാരം പാള്ളികളിലും സർക്കാർ സ്ഥാപനങ്ങളിലും ഷോർട്സ് ധരിച്ചെത്തുന്നവർക്ക് 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്തും.
നിലവിൽ സൗദിയിലെ പൊതു മര്യാദ ചട്ട ലംഘനങ്ങൾ 19 ആയിരുന്നു. പുതിയ ലംഘനം കൂടി ചേർത്തതോടെ എണ്ണം 20 ആയി മാറി.
വിവിധ നിയമ ലംഘനങ്ങളുടെ സ്വഭാവമനുസരിച്ച് പരമാവധി 50,000 റിയാൽ വരെയാണു പൊതു മര്യാദ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa