Wednesday, November 27, 2024
Saudi ArabiaTop Stories

സൗദി സ്ഥാപക ദിനവുമായും ദേശീയ ദിനവുമായി ബന്ധപ്പെട്ട അവധി നിയമത്തിൽ സുപ്രധാന ഭേദഗതിയുമായി മന്ത്രാലയം

സൗദി സ്ഥാപക ദിനവമായും ദേശീയ ദിനവുമായും ബന്ധപ്പെട്ട അവധി നിയമത്തിൽ സുപ്രധാന ഭേദഗതി വരുത്തി മാനവ വിഭവ ശേഷി മന്ത്രാലയം.

രണ്ട് പെരുന്നാൾ അവധി ദിവസങ്ങളിൽ ഏതെങ്കിലും ഒന്നിലാണു നാഷണൽ ഡേയും സ്ഥാപക ദിനവും വരുന്നതെങ്കിൽ തൊഴിലാളിക്ക് പ്രത്യേകം നഷ്ടപരിഹാരം നൽകേണ്ടതില്ല എന്നാണു പുതിയ ഭേദഗതി.

അതായത് ഒരു തൊഴിലാളി പെരുന്നാൾ അവധിയിൽ ജോലി ചെയ്യുകയാണെങ്കിൽ അയാൾക്ക് നിയമ പരമായി ഓവർ ടൈം മണി നൽകേണ്ടതുണ്ട്. എന്നാൽ പെരുന്നാൾ അവധി ദിവസത്തിൽ തന്നെയാണു നാഷണൽ ഡേയും സ്ഥാപക ദിനവും കടന്ന് വരുന്നതെങ്കിൽ അയാൾക്ക് പെരുന്നാൾ അവധിക്ക് നൽകുന്ന ഓവർ ടൈം മണി തന്നെ നൽകിയാൽ മതിയാകും. നാഷണൽ ഡേക്കും സ്ഥാപക ദിനത്തിനും എന്ന പേരിൽ മറ്റൊരു ഓവർ ടൈം മണി നൽകേണ്ടതില്ല എന്ന് സാരം.

എല്ലാ വർഷവും ഫെബ്രുവരി 22 നു സ്ഥാപക ദിനവും എല്ലാ വർഷവും സെപ്തംബർ 23 നു നാഷണൽ ഡേയുമായാണു ആചരിക്കുന്നത്.

രണ്ട് പെരുന്നാൾ അവധി ദിനവും നാഷണൽ ഡേയും സ്ഥാപക ദിനവും അടക്കം നാലു പൊതു അവധികളാണു നിലവിൽ സൗദിയിലുള്ളത്.

പൊതു അവധി ദിനങ്ങളിൽ ഓവർ ടൈം മണി നൽകാതെ ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമക്ക് ഓരോ തൊഴിലാളിക്കും 5,000 റിയാൽ എന്ന തോതിൽ പിഴ നൽകേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്