സൗദി ദേശീയ-രാജകീയ പതാകകളെ അപമാനിച്ചാൽ ജയിലും പിഴയും; മുന്നറിയിപ്പുമായി പബ്ലിക് പ്രൊസിക്യൂഷൻ
റിയാദ്: രാജ്യത്തിന്റെ ദേശീയ പതാകയെയും റോയൽ പതാകയെയും അപമാനിക്കുന്നവർക്കുള്ള ശിക്ഷ സൗദി പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
ദേശീയ പതാകയുടെ സമാന രൂപമാണ് റോയൽ ഫ്ലാഗിനുള്ളതെങ്കിലും റോയൽ ഫ്ലാഗിൽ താഴെ സ്റ്റിക്കിന്റെ സമീപത്തായി ദേശീയ ചിഹ്നമായ വാളും പനയും ആലേഖനം ചെയ്തിരിക്കും.
പതാകകളെയോ ദേശീയ ചിഹ്നങ്ങളെയോ അപമാനിക്കുകയോ വലിച്ചെറിയുകയോ നിന്ദിക്കുകയോ ചെയ്താൽ അത് കുറ്റകൃത്യമായി പരിഗണിക്കും.
കുറ്റക്കാർക്ക് ഒരു വർഷം തടവും 3000 റിയാൽ പിഴയും ശിക്ഷ.അനുഭവിക്കേണ്ടി വരും.
കഴിഞ്ഞ മാസം ദേശീയ പതാകയെ അപമാനിച്ച ബംഗ്ലാദേശ് പൗരന്മാരെ ജിദ്ദയിൽ അറസ്റ്റ് ചെയ്തിരുന്നു.
സൗദി സ്ഥാപക ദിനാഘോഷവുമായി ബന്ധപ്പെട്ടാണു പതാകകളെ അപമാനിക്കുന്നവർക്കുള്ള ശിക്ഷയെക്കുറിച്ച് പബ്ലിക് പ്രൊസിക്യുഷൻ ഓർമ്മപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa