ബിനാമി ബിസിനസിനെ സഹായിച്ച സൗദി വനിതക്ക് ജയിലും പിഴയും ശിക്ഷ
ബിനാമി പ്രവർത്തനങ്ങളെ സഹായിച്ച സൗദി വനിതക്ക് കോടതി ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
സൗദി വനിതയുടെ പേരിലുള്ള സ്ഥാപനങ്ങളുടെ പേരിൽ ഇവരും സിറിയൻ പൗരനായ ഭർത്താവും ബിനാമി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.
രണ്ട് പേർക്കും 6 മാസം ജയിലും 60,000 റിയാൽ പിഴയും ശിക്ഷ അനുഭവിക്കണം. അതോടൊപ്പം ഇരുവരുടെയും പേര് വിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും.
ബിനാമികൾക്ക് പദവി ശരിയാക്കാനുള്ള ഇളവ് കാലാവധി അവസാനിച്ചതോടെ രാജ്യത്ത് പരിശോധനകൾ ശക്തമായി തുടരുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa