മദാഇൻ സ്വാലിഹിന്റെ ചിത്രമടക്കം ആലേഖനം ചെയ്ത അഞ്ച് സ്പെഷ്യൽ നമ്പർ പ്ലേറ്റുമായി സൗദി മുറൂർ; ഫീസും ലഭിക്കാനുള്ള മാർഗവും അറിയാം
വാഹനങ്ങൾക്ക് പരമ്പരാഗത നമ്പർ പ്ലേറ്റുകൾക്ക് പകരം വ്യതിരിക്തമായ അഞ്ച് ലോഗോകൾ സഹിതമുള്ള പുതിയ നമ്പർ പ്ലേറ്റുകൾ സൗദി മുറൂർ ഇന്ന് മുതൽ അനുവദിച്ചു തുടങ്ങും.
വാളും പനയും കളറിലും കറുപ്പിലുമായ രണ്ട് ലോഗോകൾ, സൗദി വിഷൻ ലോഗോ, മദാഇൻ സ്വാലിഹ് ലോഗോ, ദിർ ഇയ ലോഗോ എന്നിവയാണ് പുതിയ നമ്പർ പ്ലേറ്റുകളിൽ അനുവദിക്കുന്നത്.
നമ്പർ പ്ലേറ്റ് ലഭിക്കാൻ അബ്ഷിറിലെ മൈ സർവീസസിൽ പോയി ട്രാഫിക് ടാബിലെ തവാസുലിൽ (കോണ്ടാക്റ്റ്) റിക്വസ്റ്റ് എ പ്ലേറ്റ് വിത്ത് ലോഗോ വഴിയാണ് അപേക്ഷിക്കേണ്ടത്.
ഈ സേവനം ലഭ്യമാകാൻ ആദ്യം 800 റിയാൽ ആണ് ഫീസ് ഇനത്തിൽ അടക്കേണ്ടത്.
അബ്ഷിറിലെ അറ്റാച്മെന്റ് വഴി പണമടച്ചതിന്റെ തെളിവ് അപ് ലോഡ് ചെയ്യുകയും ആവശ്യമായ ലോഗോയും നമ്പർ പ്ലേറ്റ് ഡീറ്റെയിൽസും പരാമർശിച്ച് എഴുതുകയും വേണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa