Monday, November 25, 2024
Saudi ArabiaTop Stories

ജിസാൻ എയർപോർട്ടിനു നേരെ ഡ്രോണാക്രമണം; 16 പേർക്ക് പരിക്ക്

ജിസാൻ: കിംഗ് അബ്ദുല്ല എയർപോർട്ടിനു നേരെയുണ്ടായ ഹൂത്തി ഡ്രോണാക്രമണ ശ്രമം തകർത്തതായി സഖ്യസേന അറിയിച്ചു.

അതേ സമയം ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് 16 സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

യമനിലെ സൻആ എയർപോർട്ടിൽ നിന്നാണു ജിസാനു നേരെ ആക്രമണം ഉണ്ടായത്.

അതേ സമയം സിവിലിയന്മാർക്ക് നേരെയുള്ള ഹൂത്തി ആക്രമണങ്ങൾക്ക് സഖ്യ സേന കനത്ത തിരിച്ചടി നൽകുന്നുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം  സഖ്യ സേന ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി 45 ഓപറേഷനാണു നടത്തിയത്.

സഖ്യ സേനയുടെ നീക്കത്തിൽ നിരവധി ഹൂത്തികൾ കൊല്ലപ്പെടുകയും 21 ഹൂത്തി സൈനിക വാഹനങ്ങൾ തകർക്കുകയും.ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്