യുദ്ധം തുടരുന്നു; എണ്ണ വില കുതിക്കുന്നു
ഉക്രൈൻ നഗരങ്ങളിൽ റഷ്യൻ വ്യോമാക്രമണം തുടരുന്നു. ഉക്രൈനെതിരെ റഷ്യൻ പ്രസിഡന്റ് സൈനിക നീക്കം പ്രഖ്യാപിച്ചതിനെത്തുടർന്ന് റഷ്യൻ സൈന്യം ഉക്രൈൻ നഗരങ്ങളിൽ ശക്തമായ വ്യോമാക്രമണമാണു നടത്തുന്നത്.
വിവിധ നഗരങ്ങളിൽ റഷ്യ മിസൈൽ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ മീഡിയകൾ റിപ്പോർട്ട് ചെയ്തു.
ഉക്രൈന്റെ കിഴക്കൻ ഭാഗങ്ങളിൽ റഷ്യൻ കരസേന പ്രവേശിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുദ്ധത്തെത്തുടർന്ന് എണ്ണവില 2014 നു ശേഷം ഇതാദ്യമായി ബാരലിനു 103 ഡോളർ കടന്നിട്ടുണ്ട്.
അതേ സമയം അമേരിക്കയും സഖ്യ കക്ഷികളും റഷ്യക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa