Monday, September 23, 2024
Saudi ArabiaTop Stories

13 വർഷം മുമ്പ് ഡോ: റബീഅ വേർപ്പെടുത്തിയ സയാമീസ് ഇരട്ടകൾ  അദ്ദേഹത്തെ കാണാനെത്തിയപ്പോൾ;ഹൃദ്യമായി ഈ ചിത്രങ്ങൾ

13 വർഷം മുമ്പ് ഡോ: അബ്ദുല്ല റബീഅ റിയാദിൽ വെച്ച്  വേർപ്പെടുത്തിയ സയാമീസ് ഇരട്ടകൾ സൗദി ഡ്രസുമണിഞ്ഞ് ഡോ: റബീഅയെ കാണാനെത്തിയ രംഗം ഏറെ ഹൃദ്യമായി.

2009 ൽ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ ഡോക്ടർ റബീഅയുടെ നേതൃത്വത്തിൽ നടന്ന ഓപറേഷനിലൂടെ വേർപ്പെടുത്തപ്പെട്ട സയാമീസ് ഇരട്ടകളായ ഈജിപ്ഷ്യൻ ബാലന്മാരായ ഹസനും മഹ്മൂദുമായിരുന്നു സൗദി ഡ്രസുമണിഞ്ഞ് റബീഅയെ കാണാനെത്തിയത്.

10 മാസം പ്രായമുള്ള സമയത്താണ് 2009 ൽ റിയാദിൽ അബ്ദുല്ല രാജാവിന്റെ നിർദ്ദേശപ്രകാരം സൗദി ഭരണകൂടത്തിന്റെ ചെലവിൽ ഹസനും മഹ്മൂദും ഓപറേഷനു വിധേയരായത്.

15 മണിക്കൂർ സമയമെടുത്തായിരുന്നു ഡോ:റബീഅയുടെ നേതൃത്വത്തിൽ ഇവരെ വേർപെടുത്തിയത്.

മുൻ സൗദി ആരോഗ്യമന്ത്രിയും നിലവിൽ സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് സെന്റർ മേധാവിയുമാണ്‌ ഡോ: റബീഅ.

ലോകത്തെ ഏറ്റവും മികച്ച സയാമീസ് സെപറേഷൻ സർജന്മാരിൽ പ്രമുഖ സ്ഥാനമാണ് ഡോ: റബീഅക്കുള്ളത്.

ഇതിനകം 17 രാജ്യങ്ങളിലെ 79 സയാമീസ് ഇരട്ടകൾ ഡോ: റബീഅയുടെ നേതൃത്വത്തിൽ വേർപെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്