Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ത്യക്കാരൻ മയക്ക് മരുന്നും തോക്കുകളുമായി അറസ്റ്റിൽ

അൽ ഖസീം: മയക്ക് മരുന്ന് ശേഖരവുമായി ഒരു ഇന്ത്യക്കാരനെയും സ്വദേശി പൗരനെയും ഖസീമിൽ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

പ്രതികളിൽ നിന്ന് അര ലക്ഷത്തിൽ പരം മയക്ക് മരുന്ന് ഗുളികകളും 7 തോക്കുകളും വെടിയുണ്ടകളും മറ്റും കണ്ടെത്തിയിട്ടുണ്ട്.

മയക്ക് മരുന്ന് ലോബിയെക്കുറിച്ചുള്ള അന്വേഷണത്തിനിടെയായിരുന്നു പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ളിക് പ്രോസിക്യൂഷനു കൈമാറിയതായി നാർക്കോട്ടിക് കണ്ട്രോൾ വിഭാഗം വാക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്