Monday, September 23, 2024
Saudi ArabiaTop Stories

വാണിജ്യ മേഖലയിലെ നിയമ ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴകൾ സൗദി വാണിജ്യ മന്ത്രി അംഗീകരിച്ചു

വാണിജ്യ മേഖലയിലെ നിയമ ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴകൾ സൗദി വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി അംഗീകരിച്ചു.

ആവർത്തിച്ചുള്ള നിയമ ലംഘനങ്ങൾക്കുള്ള പിഴ ഒരു ലക്ഷം റിയാൽ വരെയെത്തുമെന്ന് പുതുക്കിയ പട്ടിക വ്യക്തമാക്കുന്നു. ചില പിഴകളും നിയമ ലംഘനങ്ങളും താഴെ വിവരിക്കുന്നു.

1.എനർജി എഫിഷ്യൻസി ലേബൽ ഇല്ലാത്ത കടകൾക്ക് 100 റിയാൽ പിഴ ചുമത്തും. തെറ്റ് ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും കട ഒരാഴ്ചത്തേക്ക് അടപ്പിക്കുകയും ചെയ്യും.

2.താഴെ പറയുന്ന നിയമ ലംഘനങ്ങൾക്ക് 1000 റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും കട ഒരാഴ്ചത്തേക്ക് അടപ്പിക്കുകയും ചെയ്യും. നിയമ ലംഘനങ്ങൾ ഇവയാണ്:

സാധനങ്ങൾക്ക്‌ മേൽ വില രേഖപ്പെടുത്താതിരിക്കുക, സാധനങ്ങൾ ഉണ്ടായിട്ടും വിൽക്കാതിരിക്കുക, ബിൽ നൽകാതിരിക്കുക, സബ്സിഡിയിൽ മൈദ ലഭിക്കുന്ന സെമി, ഓട്ടോമാറ്റിക് ബേക്കറികളിൽ ഖുബ്സ്, സാമൂലി എന്നിവയില്ലാതിരിക്കുക, ഇലക്ട്രോണിക് പേയ്‌മെൻ്റ് സംവിധാനം ലഭ്യമാക്കാതിരിക്കുക, പിഴ വ്യക്തമാക്കാത്ത മറ്റു വാണിജ്യ നിയമ ലംഘനങ്ങൾ.

3. 5000 റിയാൽ പിഴയും തെറ്റ് ആവർത്തിച്ചാൽ ഇരട്ടി പിഴയും ലഭിക്കുന്നതും കട ഒരാഴ്ചത്തേക്ക് അടച്ചിടുന്നതുമായി നിയമ ലംഘനങ്ങൾ താഴെ വിവരിക്കുന്നു:

മൈദ, റൊട്ടി എന്നിവ 5 ശതമാനത്തിലധികം വേസ്റ്റ് വരിക ( ഇത് സംബന്ധിച്ച് പരിശോധകർ ഒരു തവണ മുന്നറിയിപ്പ് നൽകിയിരിക്കണം)., ഉറവിടം അറിയാത്തതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ തരത്തിലുള്ള വസ്തുക്കൾ പ്രദർശിപ്പിക്കുക( ഒരു ദിവസത്തിനുള്ളിൽ ഈ നിയമ ലംഘനം ശരിയാക്കാനുള്ള സാവകാശം പരിശോധകർ നൽകണം).

4. സ്റ്റേറ്റ് അനുവദിച്ചതിനല്ലാതെ സബ്സിഡി വഴി ലഭിക്കുന്ന മൈദ ദുർവിനിയോഗം ചെയ്യുക, മൈദ റീപാക്ക് ചെയ്യുക എന്നിവക്ക് 10,000 റിയാൽ പിഴയും ആവർത്തിച്ചാൽ ഇരട്ടി പിഴയും ഒരാഴ്ച കടയടക്കലും നേരിടേണ്ടി വരും.

നിയമ ലംഘനം അറിയിക്കപ്പെട്ട് 60 ദിവസത്തിനകം സ്ഥാപനമുടമക്ക് തനിക്കെതിരെ ഉയർന്ന നിയമ ലംഘനത്തിനെതിരെ പരാതി നൽകാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്