ഉംറക്കും ഇരു ഹറമുകളിലെ പ്രവേശനത്തിനും പ്രായപരിധി ഒഴിവാക്കി
മക്ക: ഉംറ നിർവ്വഹിക്കുന്നതിനും ഇരു ഹറമുകളിൽ പ്രവേശിക്കുന്നതിനും പ്രായ പരിധി ബാധകമാക്കിയിരുന്നത് ഒഴിവാക്കിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
അതേ സമയം തവക്കൽനായിലെ ഇമ്യൂൺ സ്റ്റാറ്റസും അനുമതിപത്രവും പ്രവേശനത്തിനു നിർബന്ധമാണ്.
കഴിഞ്ഞ ദിവസം 7 വയസ്സിനു മുകളിലുള്ളവർക്ക് ഇരു ഹറമുകളിൽ പ്രവേശിക്കാമെന്ന് മന്ത്രാലയം സൂചിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏത് പ്രായക്കാർക്കും പ്രവേശനം അനുവദിച്ചിരിക്കുകയാണ്.
മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രവാസി കുടുംബങ്ങൾക്കടക്കം വലിയ ആശ്വാസമായി മാറും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa