ആകാംക്ഷക്ക് വിരാമം; നാളെ സംഭവിക്കാൻ പോകുന്ന ആ വലിയ സംഭവം എന്താണെന്ന് പുറത്ത് വിട്ട് സൗദി ആരോഗ്യ മന്ത്രാലയം
കഴിഞ്ഞ ദിവസം സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച, ഏവരെയും ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിയ സംഭവം എന്താണെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്ത് വിട്ടു.
ആരോഗ്യ മന്ത്രാലയം നാളെ-തിങ്കളാഴ്ച- വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ ആരംഭിക്കാൻ പോകുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സൗദി ആരോഗ്യ മന്ത്രി, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി, ഡിജിറ്റൽ ഗവൺമെന്റ് അതോറിറ്റിയുടെ ഗവർണർ എന്നിവർ ചേർന്ന് വിർച്വൽ ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യും.
കാർഡിയാക് കത്തീറ്ററൈസേഷനായുള്ള ആദ്യ ഓപ്പറേഷൻ നാളെ വെർച്വൽ ഹോസ്പിറ്റലിൽ നടത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ ആയി സേവനമനുഷ്ഠിക്കുന്ന ആശുപത്രികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലുതും മിഡിൽ ഈസ്റ്റിലെ ആദ്യത്തേതുമാണെന്ന് അവർ കൂട്ടിച്ചേർത്തു.
വിർച്വൽ ഹോസ്പിറ്റലിന്റെ ആശയം രോഗിക്ക് വിദൂരമായി സേവനം ലഭ്യമാക്കുക, പ്രയത്നം കുറയ്ക്കുക, മെഡിക്കൽ സ്റ്റാഫിന്റെ ചിലവ് തുകയും പരിശീലനത്തിന്റെ തുകയും കുറക്കുക, സേവനം നൽകുന്നതിലെ ആരോഗ്യ നീതി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഇത് വിദൂരമായി ഓപ്പറേഷനുകളിൽ പങ്കെടുക്കാൻ ഡോക്ടർമാരെ പ്രാപ്തരാക്കുകയും ആവശ്യമുള്ളപ്പോൾ ഡോക്ടർമാർക്ക് കൺസൾട്ടേഷനുകൾ നൽകുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഇത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംഭവമാണെന്ന് മന്ത്രാലയം സൂചിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa