Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ തൊഴിലുടമക്ക് ആനുകൂല്യമോ നഷ്ട പരിഹാരമോ നൽകാതെ തൊഴിലാളിയെ പിരിച്ചു വിടാൻ സാധിക്കുന്ന സന്ദർഭങ്ങൾ ഇവയാണ്

ജിദ്ദ: സൗദി തൊഴിൽ നിയമ പ്രകാരം വിവിധ സാഹചര്യങ്ങളിൽ മുൻ കൂർ നോട്ടീസോ ആനുകൂല്യങ്ങളോ നഷ്ടപരിഹാരമോ നൽകാതെ തൊഴിലാളികളെ പിരിച്ച് വിടാൻ തൊഴിലുടമക്ക് അവകാശമുണ്ടായിരിക്കും. അത്തരം സാഹചര്യങ്ങൾ താഴെ കൊടുക്കുന്നു.

തൊഴിലാളി എഗ്രിമെന്റിൽ പരാമർശിക്കപ്പെട്ട അടിസ്ഥാന ഉത്തരവാദിത്വങ്ങൾ മന:പൂർവ്വം പാലിക്കാതിരിക്കൽ.

തൊഴിലാളിയുടെ മാന്യമല്ലാത്ത പെരുമാറ്റം, ജോലി ലഭിക്കാൻ വ്യാജ രേഖകൾ സമർപ്പിച്ചതായി തെളിയൽ, സ്പോൺസർ-മാനേജർ എന്നിവരെ ആക്രമിക്കൽ.

പ്രൊബേഷൻ കാലം, തൊഴിലുടമക്ക് നാശനഷ്ടം ഉണ്ടാകണമെന്ന ഉദ്യേശത്തോടെ മന:പൂർവ്വം എന്തെങ്കിലും പ്രവർത്തിക്കൽ  തുടങ്ങിയ സാഹചര്യങ്ങളിലാണു മുൻ കൂർ നോട്ടീസോ നഷ്ട പരിഹാരമോ ആനുകൂല്യങ്ങളോ നൽകാതെ തൊഴിലാളിയെ പിരിച്ച് വിടാൻ തൊഴിലുടമക്ക് അവകാശമുണ്ടായിരിക്കുക.

അതേ സമയം രണ്ട് സാഹചര്യങ്ങളിൽ മുൻ കൂർ നോട്ടീസ് നൽകി ആനുകൂല്യങ്ങളും നഷ്ടപരിഹാരവും നൽകാതെ തൊഴിലാളികളെ പിരിച്ച് വിടാൻ തൊഴിലുടമക്ക് സാധിക്കും. അത്തരം സാഹചര്യങ്ങൾ താഴെ കൊടുക്കുന്നു.

നിയമാനുസൃതമായ കാരണങ്ങൾ ഇല്ലാതെ ജോലിയിൽ നിന്ന് ഒരാൾ വർഷത്തിൽ 20 ൽ കൂടുതൽ ദിവസം വിട്ട് നിന്നാൽ 10 ദിവസത്തിനു ശേഷം മുന്നറിയിപ്പ് നോട്ടീസ് നൽകി അനുകൂല്യങ്ങൾ നൽകാതെ പിരിച്ച് വിടാം.

അതോടൊപ്പം തുടർച്ചയായി 10 ദിവസം ജോലിയിൽ നിന്ന് കാരണം കൂടാതെ വിട്ട് നിൽക്കുന്ന തൊഴിലാളിക്ക് അഞ്ച് ദിവസത്തിനു ശേഷം മുന്നറിയിപ്പ് നോട്ടീസ് നൽകി ആനുകൂല്യങ്ങൾ നൽകാതെ പിരിച്ച് വിടാൻ തൊഴിലുടമക്ക് സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്