രാജകീയ രക്തമെന്ന സങ്കൽപ്പമില്ല ; നിയമം എല്ലാവർക്കും തുല്യം: കിരീടാവകാശി
രാജകുടുംബത്തിന് രാജരക്തമെന്ന സങ്കൽപ്പമില്ലെന്നും മറിച്ച് ജനസേവനത്തിലും ഐക്യം കാത്തു സൂക്ഷിക്കുന്നതിലും ശ്രദ്ധ നൽകുന്ന രാജകുടുംബം ജനങ്ങളുടെ ഭാഗമാണെന്നും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ.
ഉദാഹരണത്തിന് എന്റെ മാതാവ് രാജകീയ കുടുംബത്തിൽ നിന്നുള്ള ആളല്ല. അതേ സമയം അവർ അജ്മാൻ ഗോത്രത്തിൽ പെട്ടവരാണ്. അവർ സൗദിയിൽ ഒരു മില്യൺ അംഗസംഖ്യയുള്ള ഗോത്രമാണ്.
നിങ്ങൾ മറ്റു രാജകുടുംബാംഗങ്ങളെ നോക്കൂ. ഞങ്ങൾ സാധാരണക്കാരെ വിവാഹം കഴിച്ചതായി നിങ്ങൾക്ക് കാണാൻ സാധിക്കും.
ഞങ്ങളും ജനങ്ങളുടെ ഭാഗമാണ്. ഞങ്ങളും ഇവിടെ അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായി ജീവിക്കുകയും വളരുകയും ചെയ്യുന്നു.
രാജകുടുംബത്തിലെ ഒരു അംഗത്തിനും ജനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ പ്രത്യേക അവകാശമില്ല. അവരിൽ ഒരാൾ പരിധി കവിഞ്ഞാൽ ശിക്ഷിക്കപ്പെടും. തെറ്റ് ചെയ്‌താൽ നിയമ പരമായ നടപടി നേരിടേണ്ടി വരും. അതേ സമയം രാജകുടുംബാംഗം എന്നത് ബഹുമാനിക്കപ്പെടേണ്ട പദവിയാണെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അറ്റ്ലാന്റിക് മാഗസിനു നല്കിയ അഭിമുഖത്തിലാണ് രാജകുമാരൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa