നിങ്ങളുടെ സ്ഥാപനം ബിനാമിയല്ലെന്ന് ഉറപ്പിക്കാൻ ചെയ്യേണ്ട 10 കാര്യങ്ങൾ ഇവയാണ്
ഒരു സ്ഥാപനം ബിനാമിയുടെ സംശയ നിഴലിൽ നിന്ന് ഒഴിവാക്കാനായി ഉറപ്പ് വരുത്തുന്നതിനായി സ്ഥാപനമുടമ തയ്യാറാക്കേണ്ട 10 കാര്യങ്ങളെക്കുറിച്ച് സൗദി ബിനാമി വിരുദ്ധ സമിതി ഓർമ്മപ്പെടുത്തുന്നു. അവ താഴെ വിവരിക്കുന്നു.
വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ കരുതുക, സ്ഥാപനത്തിനു ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പ് വരുത്തുക, പേഴ്സണൽ അക്കൌണ്ട് ഉപയോഗിക്കരുത്.
സ്ഥാപനത്തിന്റെ ലൈസൻസ് റിന്യൂ ചെയ്യുക,ലൈസൻസുമായി.ബന്ധപ്പെട്ട അഡ്രസ് അപ്ഡേറ്റ് ചെയ്യുക. വേതന സുരക്ഷാ പ്രോഗ്രാമിൽ രെജിസ്റ്റ്രേഷൻ ഉറപ്പ് വരുത്തുക. ജീവനക്കാരുടെ സാലറി അപ്ഡേറ്റ് ചെയ്യുക.
ലേബർ കരാറുകൾ ഡിജിറ്റലൈസ്ഡ് ആക്കുക, ജോലിക്ക് നിയമ ലംഘകരെ നീയമിക്കരുത്. എല്ലാ സാംബത്തിക ഇടപാടും രേഖപ്പെടുത്തുകയും സാംബത്തിക ഇടപാടുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുകയും.ചെയ്യുക.
സ്ഥാപനത്തിന്റെ നടത്തിപ്പ് വിദേശിക്ക് സ്വതന്ത്രമായി എളുപ്പമാകുന്ന തരത്തിൽ സൗകര്യങ്ങൾ ഒരുക്കാതിരിക്കുക.
ഇലക്ട്രോണിക് ഇൻ വോയ്സുകൾ ഇഷ്യു ചെയ്യുകയും സൂക്ഷിക്കുകയും ഇ പെയ്മെന്റ് സംവിധാനം ഒരുക്കുകയും വേണം.
നിയമാനുസൃതമായെടുത്ത വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിക്കണം. സ്ഥാപനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa