ഉക്രൈനിൽ താത്ക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു
ഉക്രൈനിൽ റഷ്യ താത്ക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചു.
ഉക്രൈനിൽ കുടുങ്ങിയവർക്ക് പുറത്തെത്താൻ സുരക്ഷിത മാർഗം ഒരുക്കുന്നതിനാണു റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചത്.
മരിയുപോൾ, വൊൾനോവാഹ എന്നിവിടങ്ങളിൽ ആണ് വെടി നിർത്തൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 12:30 മുതൽ പ്രാബല്യത്തിൽ വരിക. എത്ര നേരത്തേക്കാണു വെടി നിർത്തൽ എന്നത് വ്യക്തമല്ല.
ഇന്ത്യൻ വിദ്യാർഥികളുടെ രക്ഷാ പ്രാവർത്തനം ത്വരിതപ്പെടുത്താൻ കേന്ദ്ര സര്ക്കാര് റഷ്യയോട് വെടി നിർത്തൽ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം കൂടുതൽ ഇന്ത്യൻ വിദ്യാർഥികളും വെടി നിർത്തൽ പ്രഖ്യാപനം ബാധകമാകാത്ത ഏരിയകളിൽ ആണുള്ളത് എന്നതിനാൽ ഇപ്പോഴത്തെ വെടിനിർത്തൽ ഇന്ത്യക്കാർക്ക് ഗുണം ചെയ്യുമോ എന്നത് വ്യക്തമാകാനുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa