സൗദി പ്രവാസികളെ കൊറോണയേക്കാൾ കഷ്ടപ്പെടുത്തിയ ക്വാറന്റീൻ , പിസിആർ നിബന്ധനകൾക്ക് അവസാനം
ചരിത്രപരമായ തീരുമാനത്തിലൂടെ രാജ്യത്തെ കൊറോണ പ്രതിരോധ നിയന്ത്രണങ്ങൾ ഒഴിവാക്കിയത് പ്രവാസികൾ വലിയ ആശ്വാസമായിരിക്കുകയാണ്.
കൊറോണയേക്കാൾ പ്രവാസികളെ കഷ്ടപ്പെടുത്തിയിരുന്ന ക്വാറന്റീൻ നിബന്ധനക്കാണിപ്പോൾ അന്ത്യമായിട്ടുള്ളത്.
അതോടൊപ്പം സൗദിയിലേക്ക് വരുന്നതിനു മുമ്പുള്ള പിസിആർ പരിശോധന, ആന്റിജൻ പരിശോധന എന്നിവയും ഇനി ആവശ്യമില്ല എന്നതും പ്രവാസികൾക്ക് വലിയ ആശ്വാസം തന്നെയാണ്.
മാർച്ച് 5 ശനിയാഴ്ച മുതൽ സൗദിയിൽ പ്രാബല്യത്തിൽ വന്ന ഇളവുകൾ താഴെ വിവരിക്കുന്നു.
മസ്ജിദുൽഹറാം,മസ്ജിദുന്നബവി, മറ്റു പള്ളികൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കൽ നടപടികൾ ഒഴിവാക്കി. മാസ്ക് ധരിക്കണം.
മുഴുവൻ സ്ഥലങ്ങളികും സാമൂഹിക അകലം പാലിക്കൽ നടപടികൾ ഒഴിവാക്കി.
മാസ്ക് തുറന്ന സ്ഥലങ്ങളിൽ ധരിക്കേണ്ടതില്ല, അതേസമയം അടഞ്ഞ ഏരിയകളിൽ മാസ്ക് ധരിക്കണം.
സൗദിയിലേക്ക് വരുന്നതിനു മുമ്പ് നിർബന്ധമായിരുന്ന പിസിആർ, ആന്റിജൻ ടെസ്റ്റുകൾ ഇനി ആവശ്യമില്ല.
വിസിറ്റിംഗ് വിസയിൽ വരുന്നവർ കോവിഡ് ചികിത്സാ ചെലവുകൾ കവർ ചെയ്യുന്ന ഇൻഷുറൻസ് എടുക്കണം.
സൗദിയിലേക്ക് വരുന്നവർക്ക് ഇനി മുതൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനോ, ഹോം ക്വാറന്റൈനോ ആവശ്യമില്ല.
സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കുള്ള ചില രാജ്യങ്ങൾക്ക് പ്രസ്തുത വിലക്ക് ഒഴിവാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു.
അതേ സമയം ഇമ്യൂൺ സ്റ്റാറ്റസ്, തവക്കൽന, വാക്സിൻ തുടങ്ങിയ പ്രതിരോധ സംവിധാന നിബന്ധനകൾ ഇനിയും തുടരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa