വിട പറഞ്ഞത് സൗമ്യതയുടെ പ്രതീകം; തങ്ങൾക്ക് തിങ്കളാഴ്ച പാണക്കാടിന്റെ മണ്ണിൽ അന്ത്യവിശ്രമം
സൗമ്യതയുടെയും വിനയത്തിന്റെയും പ്രതീകമായിരുന്നു ഇന്ന് വിട പറഞ്ഞ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ.
എല്ലാ വിധ ഭൗതിക സാഹചര്യങ്ങളും അനുകൂലമായിട്ടും സൗകര്യങ്ങളുടെ നടുവിലായിട്ടും ജിവിതാസക്തികളോട് സാധ്യമാകും വിധം അകലം പാലിച്ച് കൊണ്ട് ജീവിച്ച തങ്ങൾ ഒരു വിസ്മയമായിരുന്നു.
ഉന്നത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുംബോഴും ആത്മീയ മേഖലയിലും തങ്ങൾ വലിയ സാന്നിദ്ധ്യമായിരുന്നു . മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന സമയത്ത് തന്നെ സമസ്ത വൈസ് പ്രസിഡന്റ് സ്ഥാനവും നിരവധി മഹല്ലുകളുടെ ഖാളി സ്ഥാനവും വഹിച്ചു എന്നത് അതിന്റെ ഒരുദാഹരണം മാത്രം.
പട്ടിക്കാട് ജാമിഅ നൂരിയയിൽ നിന്ന് ഫൈസി ബിരുദം സ്വന്തമാക്കിയ തങ്ങൾ ആത്മീയ മേഖലയിൽ ആയിരക്കണക്കിനാളുകൾക്ക് വലിയ തണലായിരുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തങ്ങൾ ഇന്ന് ഉച്ചക്ക് 12.40 നായിരുന്നു മരിച്ചത്.
അങ്കമാലിയിലുള്ള തങ്ങളുടെ മയ്യിത്ത് വൈകീട്ട് മലപ്പുറത്ത് എത്തിക്കും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa