Saturday, November 23, 2024
Saudi ArabiaTop Stories

ഇനി മുതൽ പ്രതിദിന കൊറോണ കേസുകളുടെ എണ്ണം പ്രസിദ്ധീകരിക്കില്ല; അവലോകനങ്ങളുണ്ടാകില്ല: സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ച് സൗദി ആരോഗ്യ മന്ത്രാലയം

സൗദിയിലെ കൊറോണ മഹാമാരി അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുമായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി.

ഇനി മുതൽ രാജ്യത്ത് കൊറോണ അവലോകന വാർത്താ സമ്മേളനം ഉണ്ടാകില്ല. അതേ സമയം ഏതെങ്കിലും സാഹചര്യത്തിൽ ആവശ്യമായി വരികയാണെങ്കിൽ വാർത്താ സമ്മേളനം നടത്തും.

പ്രതിദിന കൊറോണ കേസുകളുടെ വിവരങ്ങൾ പ്രഖ്യാപിക്കുന്നത് നിർത്തി. അതേ സമയം ഡാറ്റകൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

സൗദി അറേബ്യ കൊറോണയുടെ അവസാന ഘട്ടത്തിലാണെന്നും ഇനിയൊരു വകഭേദം ഉണ്ടായാൽ പോലും രാജ്യം സുരക്ഷിതമായിരിക്കുമെന്നും ഡോ: അബ്ദുൽ ആലി പറഞ്ഞു.

സുരക്ഷിത നിലയിലേക്ക് സൗദിയെ എത്തിക്കാൻ സഹായിച്ച ജനങ്ങൾക്ക് അദ്ദേഹം പ്രത്യേകം നന്ദിയും അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്