രൂപയുടെ മൂല്യമിടിഞ്ഞു; കടം വാങ്ങിയെങ്കിലും നാട്ടിലേക്ക് പണമയക്കാൻ പ്രവാസികൾ ഒരുങ്ങുന്നതായി റിപ്പോർട്ട്
ആഗോള ഇന്ധന വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്.
ഡോളറിനെതിരെ ഇന്ന് 76.93 ൽ ആണ് രൂപയുടെ ഇപ്പോഴത്തെ വിനിമയ നിരക്ക്.
സ്വാഭാവികമായും ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്.
ഇന്റ്ർനാഷണൽ മാർക്കറ്റിൽ ഒരു സൗദി റിയാലിനു 20.50 രൂപ വരെ എത്തിയിട്ടുണ്ട്.
യു എ ഇ ദിർഹമിനു 20.94 രൂപയാണ് നിരക്ക്.
സൗദിയിലെ മണി ട്രാൻസ്ഫർ സെന്ററുകളിൽ ഒരു റിയാലിനു 20.21 രൂപ വരെ ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ കിട്ടാവുന്ന രീതിയിൽ കടം വാങ്ങിയെങ്കിലും നാട്ടിലെ അക്കൗണ്ടിലേക്ക് പണം അയക്കാനുള്ള ശ്രമവും പല പ്രവാസികളും നടത്തുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.
അതേ സമയം ഇനിയും മുല്യം കുറയാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ഒന്ന് രണ്ട് ദിവസങ്ങൾ കൂടെ കഴിഞ്ഞ് പണമയക്കാമെന്ന തീരുമാനമെടുത്തവരും ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa