Saturday, November 23, 2024
Saudi ArabiaTop Stories

ബുധനാഴ്ച മുതൽ സൗദിയിൽ പൊടിക്കാറ്റ്; രണ്ട് ദിവസം ചൂട് ശക്തമാകും

ബുധനാഴ്ച മുതൽ സൗദിയുടെ ഭൂരിപക്ഷം മേഖലകളിലും പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

ബുധനാഴ്ച ആരംഭിക്കുന്ന പൊടിക്കാറ്റ് ശനിയാഴ്ച വരെ അനുഭവപ്പെടുമെന്ന് നിരീക്ഷണത്തിൽ പറയുന്നു.

തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോഡർ, ഹായിൽ, ഖസീം, റിയാദ്, ഷർഖിയ, നജ്രാൻ, മക്ക, മദീന, അസീർ, അൽ ബാഹ പ്രവിശ്യകളിലെ വിവിധ പ്രദേശങ്ങളിൽ കാറ്റ് അനുഭവപ്പെടും.

പൊടിക്കാറ്റ് ദൂരക്കാഴ്ചയെ തടസ്സപ്പെടുത്തുമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.

ബുധനാഴ്ചയും വ്യാഴാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് വർദ്ധിക്കും. നോർത്തേൺ വെസ്റ്റേൺ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ ചൂട് കുറയും.

അതോടൊപ്പം അടുത്തയാഴ്ച പകുതി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവപ്പെടുമെന്നും നിരീക്ഷണത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa