Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് കമ്പനികളിലേക്ക്  കഫാല മാറൽ ഇനി എളുപ്പം; സ്പോൺസർഷിപ്പ് മാറുന്ന രീതിയും നിബന്ധനയും അറിയാം

ഗർഹിക തൊഴിലാളികളുടെ കഫാല-സ്പോൺസർഷിപ്പ്- കമ്പനികളിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പത്തിലാക്കിയതായി അധികൃതർ വ്യക്തമാക്കി.

മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ‘ഖിവ” പോർട്ടലിൽ ഇങ്ങനെ ഗാർഹിക തൊഴിലാളികളുടെ കഫാല മാറുന്നതിനുള്ള സംവിധാനം ഒരുക്കിയതോടെയാണു കര്യങ്ങൾ എളുപ്പമായത്.

ഇത് വരെ ഹ്യൂമൻ റിസോഴ്സ് മന്ത്രാലയ ഓഫീസുകളെ നേരിട്ട് സമീപിച്ചാൽ മാത്രം സാധിച്ചിരുന്ന സേവനമാണു ഇപ്പോൾ ഖിവയിൽ ഉൾപ്പെടുത്തിയത്.

പുതിയ പ്രൊഫഷൻ തെരഞ്ഞെടുത്തായിരിക്കണം ഗാർഹിക തൊഴിലാളികളുടെ കഫാല മാറ്റത്തിനുള്ള അപേക്ഷ പുതിയ സ്പോൺസർ ഖിവയിൽ നൽകേണ്ടത്.

ശേഷം കഫാല മാറ്റത്തിനു സമ്മതം ആവശ്യപ്പെട്ടുള്ള മെസേജ് തൊഴിലാളിക്കും പഴയ സ്പോൺസർക്കും ലഭിക്കും. സമ്മതം നൽകുന്നതോടെ കഫാല മാറ്റം പൂർത്തിയാകും.

ഗാർഹിക തൊഴിലാളികളുടെ കംബനികളിലേക്കുള്ള കഫാല മാറ്റം സാധ്യമാകണമെങ്കിൽ ഇഖാമ കാലാവധി ഒരു വർഷത്തിൽ താഴെയാകണമെന്ന് നിബന്ധനയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്