Sunday, November 24, 2024
Saudi ArabiaTop Stories

സൗദിക്ക് പുറത്ത് നിന്ന് ഉംറക്ക് വരുന്ന തീർഥാടകർ പെർമിറ്റെടുക്കാൻ വാക്സിൻ വിവരങ്ങൾ നൽകേണ്ടതില്ല; ഹറമുകളിൽ പ്രവേശിക്കാൻ ഇനി തവക്കൽനാ ആവശ്യമില്ല: കൂടുതൽ അറിയാം

മക്ക: രാജ്യത്തെ കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞതോടെ പുതിയ പ്രോട്ടോക്കോൾ അപ്ഡേഷനുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. പ്രധാന അപ്ഡേഷനുകൾ താഴെ വിവരിക്കുന്നു.

സൗദിക്ക് പുറത്ത് നിന്ന് വരുന്ന തീർഥാടകർ ഉംറ പെർമിറ്റിനായി ഇനി മുതൽ വാക്സിനേഷൻ വിവരങ്ങൾ നൽകേണ്ടതില്ല.

ഉംറക്ക് വിദേശത്ത് നിന്ന് വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനോ ഹോം ക്വാറന്റീനോ ആവശ്യമില്ല.

പിസിആർ, ആന്റിജൻ ടെസ്റ്റുകൾ ഇനി മുതൽ ആവശ്യമില്ല.

മുഴുവൻ വിശ്വാസികൾക്കും മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും പ്രവേശിക്കാൻ ഇനി മുതൽ ഇമ്യൂൺ സ്റ്റാറ്റസ് ആവശ്യമില്ല.

മസ്ജിദുൽ ഹറാമിൽ നമസ്ക്കരിക്കാനും നബി സ്വല്ലല്ലാഹു വസല്ലമയെയും രണ്ട് സ്വഹാബികളെയും സന്ദർശിക്കുന്നതിനും പെർമിറ്റ്‌ ആവശ്യമില്ല.

ഉംറക്കും റൗളാ ശരീഫ് പ്രവേശനത്തിനും പെർമിറ്റ്‌ എടുക്കൽ ഇനിയും നിബന്ധനയായി തുടരും.

ഇരു ഹറമുകളിലും അകലം പാലിക്കൽ ഒഴിവാക്കി. അതേ സമയം മാസ്ക് ധരിക്കൽ തുടരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്