ഇന്ത്യയടക്കം 14 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് യാത്രാ വിലക്ക്
നിലവിൽ 14 രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്ക് യാത്രാ വിലക്കുള്ളതായി ജവാസാത്ത് വ്യക്തമാക്കി.
ലെബനൻ, തുർക്കി, യെമൻ, സിറിയ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്നാം, സൊമാലിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കാണു സൗദി പൗരന്മാർക്ക് യാത്രാ വിലക്കുള്ളത്.
അതേ സമയം മേൽ പരാമർശിച്ചതിൽ ഇന്ത്യയടക്കം ഭുരിപക്ഷം രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് വിലക്കില്ല.
നേരത്തെ സൗദി ബ്ലാക് ലിസ്റ്റിൽ പെടുത്തിയ തായ്ലാന്റ് ലേക്കും തായ്ലാന്റിൽ നിന്ന് സൗദിയിലേക്കുമുള്ള യാത്രാ വിലക്ക് സൗദി ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തിട്ടുണ്ട്
ഇരു രാജ്യങ്ങളുടെയും തലവന്മാർ നടത്തിയ ചർച്ചകൾക്കും പുതിയ കരാറുകൾക്കും അനുബന്ധമായിട്ടായിരുന്നു യാത്രാ വിലക്ക് നീക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa