Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ഒരു തൊഴിലാളിക്ക് തൊഴിലുടമയിൽ നിന്ന് നിർബന്ധമായും ലഭിച്ചിരിക്കേണ്ട 7 കാര്യങ്ങൾ അറിയാം

സൗദിയാണെങ്കിലും വിദേശിയാണെങ്കിലും സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിലുടമ നിർബന്ധമായും നൽകേണ്ട പ്രധാനപ്പെട്ട 7 കാര്യങ്ങൾ താഴെ വിവരിക്കുന്നു.

മെഡിക്കൽ ഇൻഷൂറൻസ്: ഒരു സ്ഥാപനത്തിലെ തൊഴിലാളിയുടെ ചികിത്സാ ചിലവുകൾ വഹിക്കേണ്ടത് തൊഴിൽ ഉടമയാണ്. അതുകൊണ്ടുതന്നെ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് നൽകേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്.

ഇതിനു പുറമേ തൊഴിലാളിയുടെ ആശ്രിതർക്കും മെഡിക്കൽ ഇൻഷുറൻസ് നൽകേണ്ടത് തൊഴിലുടമ തന്നെയാണ്.

വെക്കേഷൻ സാലറി : തൊഴിൽ കരാറിൽ രേഖപ്പെടുത്തിയത് പ്രകാരമുള്ള വാർഷികാവധി ദിവസങ്ങളിലെ ശമ്പളം ലഭിക്കാൻ തൊഴിലാളിക്ക് അർഹതയുണ്ട്.

ഓവർ ടൈം മണി : തൊഴിൽ കരാറിൽ രേഖപ്പെടുത്തിയതിൽ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരികയാണെങ്കിൽ അധികം വരുന്ന സമയം കണക്കാക്കി അതിനനുസരിച്ച് ഓവർടൈം മണി നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.

കൃത്യമായ ശമ്പളം: ഓരോ മാസവും കൃത്യമായി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ ശമ്പളം നിക്ഷേപിക്കൽ തൊഴിലുടമയുടെ ബാധ്യതയാണ്. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം തൊഴിലാളിക്ക് പരാതിപ്പെടാവുന്നതാണ്.

എൻഡ് ഓഫ് സർവീസ് മണി: തൊഴിൽ കരാർ അവസാനിപ്പിച്ച് സ്ഥാപനം വിടുന്ന തൊഴിലാളിക്ക് ജോലി ചെയ്ത വർഷം കണക്കാക്കി എൻഡ് ഓഫ് സർവീസ് മണി തൊഴിലുടമ നൽകേണ്ടതാണ്.

ആഴ്ചയിൽ ഒരു ദിവസത്തെ അവധി: ആഴ്ചയിൽ ഒരു ദിവസത്തെ അവധി ലഭിക്കാൻ ഓരോ തൊഴിലാളിക്കും അർഹതയുണ്ട്.

ഉപയോഗിക്കാത്ത അവധി ഉപയോഗിക്കൽ: ഉപയോഗിക്കാത്ത അവധി ദിവസങ്ങൾ കണക്കാക്കി പിന്നീട് അവധിയെടുക്കാൻ തൊഴിലാളിയെ തൊഴിലുടമ അനുവദിക്കേണ്ടതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_w അ.hatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്