Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ സ്വകാര്യ മേഖലയിലെ ഒരു തൊഴിലാളിക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുന്ന 5 സാഹചര്യങ്ങൾ അറിയാം

സൗദിയിൽ സ്വകാര്യ മേഖലയിലെ ഒരു ജീവനക്കാരനു ശംബളത്തോട് കൂടി അവധി ലഭിക്കുന്ന സാഹചര്യങ്ങൾ താഴെ വിവരിക്കുന്നു.

വിവാഹം: വിവാഹത്തിനായി ഒരു തൊഴിലാളിക്ക് 5 ദിവസം സാലറിയോട് കൂടെയുള്ള അവധി ലഭിക്കാൻ അർഹതയുണ്ട്.

കുട്ടിയുടെ ജനനം: ജീവനക്കാരനു പുതിയ കുട്ടിയുണ്ടായാൽ 3 ദിവസത്തെ സാലറിയോട് കൂടെയുള്ള അവധി ലഭിക്കാൻ അർഹതയുണ്ട്.

മരണം: കുടുംബത്തിൽ മരണം സംഭവിച്ചാൽ 5 ദിവസത്തെ വേതനത്തോട് കൂടിയുള്ള ലീവ് ലഭിക്കണം.

ഈദ് അവധി: ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും 4 ദിവസത്തെ സാലറിയോട് കൂടിയുള്ള അവധി നൽകിയിരിക്കണം.

നാഷൺ ഡേ, സ്ഥാപക ദിനം തുടങ്ങിയവക്ക് സാലറിയോട് കൂടിയ ഒരു ദിവസത്തെ അവധി നൽകണം.

ഇവക്ക് പുറമെ വനിതാ ജീവനക്കാർക്ക് മറ്റേണിറ്റി ലീവും സാലറിയോട് കൂടെ അനുവദിച്ചിരിക്കണം എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്