ഇന്ത്യ-സൗദി റെഗുലർ വിമാന സർവീസുകൾക്ക് ബുക്കിംഗ് ആരംഭിച്ചു
ഈ മാസം 27 നു ഇന്ത്യ ഷെഡ്യൂൾഡ് സർവീസുകൾക്കുള്ള വിലക്ക് നീങ്ങുന്നതോടെ റെഗുലർ സർവീസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ വിമാനക്കംബനികൾ ആരംഭിച്ചു.
കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 27 നു തന്നെ സൗദി സർവീസ് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
കരിപ്പുർ ജിദ്ദ സെക്ടറിൽ ആഴ്ചയിൽ 4 സർവീസുകളും കൊച്ചി ജിദ്ദ സെക്ടറിൽ വെള്ളിയാഴ്ചയും സർവീസ് നടത്തും.
കരിപ്പൂർ റിയാദ് സെക്ടറിൽ ആഴ്ചയിൽ 5 സർവീസുകളും കണ്ണൂർ റിയാദ് സെക്ടറിൽ ആഴ്ചയിൽ 2 സർവീസുകളും നടത്തും. കരിപ്പൂർ ദമാം സെക്ടറിൽ ആഴ്ചയിൽ 4 സർവീസുകളും നടക്കും.
റെഗുലർ സർവീസുകൾ പുനരാരംഭിക്കുംബോഴും ടിക്കറ്റ് നിരക്കുകളിൽ ആശ്വസിക്കാൻ വകയില്ല എന്നതാണ് വസ്തുത.
റിയാദ്,ജിദ്ദ സെക്ടറുകളിൽ 29,000+ രൂപയാണ് ടിക്കറ്റ് നിരക്ക്. ദമാമിലേക്ക് 26,000+രൂപയും നിരക്ക് വരുന്നുണ്ട്.
എങ്കിലും കൂടുതൽ സ്വകാര്യ സർവീസുകൾ കൂടി വരുന്നതോടെ ടിക്കറ്റ് നിരക്കുകളിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa