Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിലെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി ഹൂത്തി ആക്രമണം

ജിസാനിലെയും ദഹ്രാൻ അൽ ജനൂബിലെയും, ഖമീസ് മുഷൈത്തിലെയും സാധാരണക്കാരെയും,സിവിലൻ , സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയും ഹൂത്തി ആക്രമണങ്ങൾ.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചാണു ആക്രമണം ഉണ്ടായത്.

ജിസാനിലെ ആരാംകോ പ്ലാന്റും, ശഖീഖ്  തഹ് ലിയയും ലക്ഷ്യമാക്കി വന്ന 4 ഡ്രോണുകൾ പ്രതിരോധ സേന തകർത്തു.

ദഹ്രാൻ അൽ ജുനൂബിലെ പവർ സ്റ്റേഷൻ ലക്ഷ്യമാക്കിയും ഹൂത്തികൾ ആക്രമണം നടത്തി.

ഖമീസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിൽ വാഹനങ്ങൾക്കും വീടുകൾക്കും കേട്പാടുകൾ സംഭവിച്ചു.

യാംബു ആരാംകോ ഗ്യാസ് പ്ലാന്റിനു നേരെയും ത്വാഇഫിനു നേരെയും ആക്രമണങ്ങൾ ഉണ്ടാകുകയും അത് പ്രതിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ജിസാൻ നഗരത്തെയും സാധാരണക്കാരെയും ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ സഖ്യ സേന തകർത്തതായി സഖ്യ സേന അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്