ഉറങ്ങുകയായിരുന്ന രണ്ട് വിദേശികളെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തിയ എത്യോപ്യക്കാരനെ വധശിക്ഷക്ക് വിധേയനാക്കി
റിയാദ്: ദവാദ്മിയിൽ രണ്ട് സോമാലി പൗരന്മാരെ കൊലപ്പെടുത്തിയ എത്യോപ്യക്കാരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സോമാലി പൗരന്മാർ ഉറങ്ങുന്നതിനിടെ പ്രതി ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പ്രതിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തെളിയുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.
വിധിയെ മേൽക്കോടതിയും ശരിവെച്ചതിനെത്തുടർന്ന് പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് വിധി നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa