സെൻസിറ്റീവ് ഡാറ്റകൾ വെളിപ്പെടുത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും എതിരെ സൗദി പബ്ലിക് പ്രൊസിക്യൂഷന്റെ മുന്നറിയിപ്പ്
സൗദിയിലെ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമം പ്രാബല്യത്തിൽ വന്നു.
സ്വകാര്യ വിവരങ്ങളുടെ രഹസ്യ സ്വഭാവം പ്രസിദ്ധപ്പെടുത്തുന്നവർക്ക് സൗദി പബ്ലിക് പ്രൊസിക്യൂഷൻ ശക്തമായ മുന്നറിയിപ്പ് നൽകി.
ഒരു വ്യക്തിയെ ദ്രോഹിക്കുകയും വ്യക്തിഗത ലാഭം ലക്ഷ്യമാക്കിയും പബ്ലിക് ആയി അയാളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയാൽ 30 ലക്ഷം റിയാൽ വരെ പിഴ അടക്കേണ്ടി വരും. അതിനു പുറമേ 2 വർഷം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും.
ഗോത്രപരമോ, മതപരമോ ബൗദ്ധികമോ രാഷ്ട്രീയമോ ആയ വിവരങ്ങൾ അല്ലെങ്കിൽ സിവിൽ അസോസിയേഷനുകളിലോ സ്ഥാപനങ്ങളിലോ ഉള്ള അവന്റെ അംഗത്വത്തെ സൂചിപ്പിക്കുന്ന എല്ലാ വ്യക്തിഗത പ്രസ്താവനകളുമാണ് സെൻസിറ്റീവ് ഡാറ്റ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇവക്ക് പുറമെ ബയോമെട്രിക് ഡാറ്റ, ജനിതക ഡാറ്റ, ക്രെഡിറ്റ് ഡാറ്റ, ആരോഗ്യ ഡാറ്റ, ലൊക്കേഷൻ ഡാറ്റ, ഒരു വ്യക്തി മാതാപിതാക്കളെക്കുറിച്ച് അജ്ഞാതനാണെന്ന് സൂചിപ്പിക്കുന്ന ഡാറ്റ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ നിയമ പ്രകാരം സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa