അന്താരാഷ്ട്ര വിപണിയിൽ എണ്ണക്ക് ക്ഷാമം അനുഭവപ്പെട്ടാൽ തങ്ങൾ ഉത്തരവാദികളാകില്ലെന്ന് സൗദി അറേബ്യ
ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ തങ്ങളുടെ എണ്ണ സംഭരണശാലകൾക്ക് നേരെ നടത്തിയ ആക്രമണത്തിന്റെ വെളിച്ചത്തിൽ ആഗോള വിപണികളിലേക്കുള്ള എണ്ണ വിതരണത്തിലെ ഏത് തരത്തിലുള്ള കുറവിന്റെയും ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കില്ലെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു.
സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉത്തരവാദിത്വപ്പെട്ടവരാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്.
ഊർജ വിതരണം സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യവും ഇറാന്റെ പിന്തുണയുള്ള ഹൂതി തീവ്രവാദ മിലീഷ്യകൾക്കെതിരെ ഉറച്ചുനിൽക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒഫീഷ്യലുകൾ ഊന്നിപ്പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളുടെയും അത്യാധുനിക യുഎവികളുടെയും സാങ്കേതികവിദ്യ ഉപയോഗിച്ച് സൗദിയുടെ എണ്ണ, വാതക, ശുദ്ധീകരിച്ച ഉൽപന്നങ്ങൾ എന്നിവയുടെ ഉൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഭീകരവാദികളായ ഹൂതി മിലിഷ്യകളെ ഇറാൻ സജ്ജരാക്കുന്നതിനെക്കുറിച്ച് രാജ്യാന്തര സമൂഹം ബോധവാന്മാരാകേണ്ടതുണ്ടെന്നും സൗദി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa