Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് പ്രവേശിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ട; മൂന്ന് ഔദ്യോഗിക തീരുമാനങ്ങൾ പ്രഖ്യാപിച്ച് സൗദി ആരോഗ്യ മന്ത്രാലയം

കൊറോണ പ്രതിരോധ നിബന്ധനകളിൽ പ്രധാനപ്പെട്ട മൂന്ന് ഔദ്യോഗിക തീരുമാനങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അവ താഴെ കൊടുക്കുന്നു.

1. സൗദിയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

2. സൗദിയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ കൊറോണ ടെസ്റ്റുകൾ ആവശ്യമില്ല.

3. സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് യാതൊരു തരത്തിലുള്ള ക്വാറന്റീനും ആവശ്യമില്ല. എന്നിവയാണ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ.

രാജ്യത്തെ വാക്സിനേഷൻ നിരക്ക് 99% ആയതിനാലും പോസിറ്റീവ് നിരക്ക് 4 ശതമാനത്തിനു താഴെ ആയതിനാലും ആണ്‌ ഇപ്പോൾ നിയന്ത്രണത്തിൽ ആരോഗ്യ മന്ത്രാലയം ഇളവുകൾ അനുവദിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്