സൗദിയിലേക്ക് മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ പോകുന്നവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പുലിവാലാകുമെന്ന് മുന്നറിയിപ്പ്
സൗദിയിലേക്ക് ഇന്ത്യക്കാർക്ക് ഓൺ അറീവൽ ടൂറിസ്റ്റ് വിസ ലഭ്യമാകുന്നില്ലെങ്കിലും ഇന്ത്യയിലെ സൗദി എംബസി വഴി ടൂറിസ്റ്റ് വിസ സ്റ്റാംബ് ചെയ്ത് സൗദിയിലേക്ക് പറക്കുന്നവർ ധാരാളമുണ്ട്.
ഇത്തരക്കാർക്ക് ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയാണു ലഭ്യമാകുന്നത്.
എന്നാൽ ഒരു വർഷത്തെ വാാലിഡിറ്റിയുടെ കാര്യത്തിൽ പലരും വലിയ തെറ്റിദ്ധാരണ വെച്ച് പുലർത്തുന്നുണ്ടെന്നാണു അറിയാൻ സാധിക്കുന്നത്.
ഒരു ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്ത് ഒരു വർഷത്തിനുള്ളിൽ വിസാ കാലാവധി ഉപയോഗപ്പെടുത്തിയാൽ മതി എന്നാണു ഒരു വർഷ വാലിഡിറ്റി കൊണ്ട് അർഥമാക്കുന്നത്.
അതേ സമയം മൾട്ടി എൻട്രി വിസ ആണെങ്കിലും സൗദിയിലേക്ക് പ്രവേശിച്ചാൽ മാക്സിമം 90 ദിവസം മാത്രമേ ടൂറിസ്റ്റ് വിസക്ക് വാലിഡിറ്റി ഉണ്ടാകുകയുള്ളൂ.
ടൂറിസ്റ്റ് വിസ ഉള്ള ആൾക്ക് ഒരു വർഷത്തിനുള്ളിൽ ഈ 90 ദിവസം എപോൾ വേണമെങ്കിലും ഉപയോഗപ്പെടു ത്താം. ആകെ 90 ദിവസം കഴിഞ്ഞതിനു ശേഷം അയാളുടെ ടൂറിസ്റ്റ് വിസ യുടെ വാലിഡിറ്റി നഷ്ടപ്പെടും.
സൗദിയിൽ ആദ്യമായി പ്രവേശിച്ചത് മുതൽ ആകെ 90 ദിവസം പിന്നിട്ടിട്ടുണ്ടെങ്കിൽ അയാൾക്ക് പിന്നീട് സൗദിയിൽ നിന്ന് പുറത്ത് പോകണമെങ്കിൽ അധികം താമസിച്ച ദിവസങ്ങൾക്കനുസരിച്ച് പിഴ ഒടുക്കേണ്ടി വരും എന്നാണ് അനുഭവസ്ഥർ പറയുന്നത്.
ഇത്തരത്തിൽ പിഴ അടക്കേണ്ട ഒരു സാഹചര്യം ഒരാൾക്ക് ഉണ്ടായ അനുഭവം സൗദി ട്രാവൽ മേഖലയിൽ പരിചയ സംബന്നരായ ചില ട്രാവൽ ഏജന്റുമാർ അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചു.
സൗദിയിലേക്ക് ടൂറിസ്റ്റ് വിസയിൽ പോയ ഒരു പ്രവാസി 80 ദിവസം കഴിഞ്ഞപ്പോൾ സൗദിക്ക് പുറത്ത് പോയി വീണ്ടും ശൗദിയിലേക്ക് പ്രവേശിച്ചു. തുടർന്ന് അയാൾ 15 ദിവസം കൂടി സൗദിയിൽ.കഴിഞ്ഞ ശേഷം സൗദിയിൽ നിന്ന് പുറത്ത് പോകനായി എയർപോർട്ടിൽ എമിഗ്രേഷനിൽ ചെന്നപ്പോൾ എക്സിറ്റ് സ്റ്റാംബ് ചെയ്ത് നൽകിയില്ല. കാരണം അയാൾ രണ്ടാമത് സൗദിയിൽ പ്രവേശിച്ച ശേഷം 5 ദിവസം കൂടി വിസാ കാലവധിക്കപ്പുറം താമസിച്ചിട്ടുണ്ടായിരുന്നു. 80 ദിവസം താമസിച്ച് പുറത്ത് പോയ അയാൾക്ക് പിന്നീട് 10 ദിവസം കൂടി മാത്രമേ സൗദിയിൽ കഴിയാനുള്ള അർഹതയുണ്ടായിരുന്നുള്ളൂ. എന്നാൽ അയാളുടെ ധാരണ മൂന്ന് മാസത്തിനുള്ളിൽ ഒരിക്കൽ പുറത്ത് പോയി വന്ന് പിന്നീട് 3 മാസം കൂടി സൗദിയിൽ താമസിക്കാമെന്നും ഇങ്ങനെ ഒരു വർഷം തുടരാമെന്നതുമായിരുന്നു.
ഏതായാലും അധികം താമസിച്ച 5 ദിവസത്തേക്കുള്ള പിഴ അടച്ച ശേഷമായിരുന്നു പിന്നീട് അയാൾക്ക് നാട്ടിലേക്ക് പോകാൻ സാധിച്ചത്.
ചുരുക്കത്തിൽ ഒരു വർഷത്തെ വാലിഡിറ്റിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ സൗദിയിൽ ഒരാൾ പ്രവേശിച്ചാൽ പിന്നീട് ഒരു വർഷത്തിനുള്ളിൽ 90 ദിവസം മാത്രമേ അയാൾക്ക് സൗദിയിൽ കഴിയാൻ സാധിക്കുകയുള്ളു. ഒരു വർഷത്തിനുള്ളിൽ എത്ര തവണ വേണമെങ്കിലും സൗദിയിൽ നിന്ന് പുറത്ത് പോയി തിരികെ വരാം. എന്നാൽ സൗദിയിൽ പ്രവേശിച്ചത് മുതൽ ആകെ 90 ദിവസത്തിലധികം സൗദിയിൽ താമസിച്ചാൽ അയാൾക്ക് അധികം താമസിച്ച ഓരോ ദിനത്തിനും പിഴ ൻൽകേണ്ടി വരുമെന്ന് സാരം.
എന്നാൽ ഫാമിലി, ബിസിനസ്- മൾട്ടി വിസിറ്റ് വിസയിൽ പോകുന്നവർക്ക് ഈ പ്രശ്നമില്ല. അവർക്ക് ഒരു വർഷം വരെയോ വിസയിൽ സൂചിപ്പിച്ച കാലാവധി വരെയോ സൗദിയിൽ മൾട്ടി എൻട്രിയിൽ പ്രവേശിച്ചും നിശ്ചിത സമയത്ത് പുറത്ത് പോയും എല്ലാം ഒരു വർഷം വരെ സൗദിയിൽ കഴിയാൻ അവസരമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa