Monday, September 23, 2024
Saudi ArabiaTop Stories

ഉറങ്ങുകയായിരുന്ന മാതാവിനെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

സുൽത്താൻ ബിൻ അഹ്മദ് ഷാമാൻ എന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതി തന്റെ മാതാവ് ഉറങ്ങിക്കിടക്കുന്നതിനിടെ റൂമിൽ പെട്രോളൊഴിച്ച് തീക്കൊളുത്തുകയും അത് മാതാവിന്റെ മരണത്തിനു കാരണമാകുകയും ചെയ്യുകയായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത സൗദി സുരക്ഷാ വിഭാഗം അന്വേഷണം പൂർത്തിയാക്കുകയും പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയും ചെയ്തു.

തുടർന്ന് പ്രത്യേക കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും മേൽക്കോടതികൾ അവ ശരിവെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് തബൂക്കിൽ ശിക്ഷ നടപ്പാക്കുകയും ചെയ്യുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്