വിശ്വാസികൾക്ക് സന്തോഷ വാർത്ത; ഈ വർഷം ഹറമുകളിൽ ഇഅ്തികാഫിനു പെർമിറ്റ് നൽകും
മക്ക: ഈ വർഷം വിശുദ്ധ മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഇഅ്തികാഫ് ഉണ്ടായിരിക്കുമെന്ന് ഇരു ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ സുദൈസ് പ്രഖ്യാപിച്ചു.
ഹറംകാര്യ വകുപ്പിന്റെ സൈറ്റിൽ നിന്ന് ഇ അ്തികാഫിനുള്ള പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉടൻ നിലവിൽ വരും.
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചര്യയെ പിൻപറ്റിക്കൊണ്ട് റമളാൻ അവസാന പത്തിലായിരിക്കും ഇഅ്തികാഫ് ഉണ്ടായിരിക്കുക.
കൊറോണ പ്രതിരോധ നിയന്ത്രണങ്ങളിൽ അയവ് വരുത്തിയതോടെ റമളാനിൽ ഹറമുകളിലേക്ക് വിശ്വാസികളുടെ വലിയ തോതിലുള്ള ഒഴുക്കാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa