Saturday, April 19, 2025
Saudi ArabiaTop Stories

കാൻസറിനു കാരണമാകുന്ന ഘടകങ്ങൾ ഉൾപ്പെട്ടതിനാൽ ഫൈസർ തങ്ങളുടെ മരുന്നുകൾ തിരിച്ച് വിളിച്ച സംഭവം; സൗദിയിലേക്കുള്ള ഓർഡറുകൾ പരിശോധിക്കുമെന്ന് അധികൃതർ

ഉയർന്ന രക്തസമ്മർദ്ദം ചികിത്സിക്കുന്നതിനുള്ള മരുന്ന് ഫൈസർ കമ്പനി വിപണിയിൽ നിന്ന് പിൻവലിച്ചതിനെക്കുറിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പ്രതികരിച്ചു.

അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികളും ഓർഗനൈസേഷനുകളും പുറപ്പെടുവിച്ച പിൻവലിക്കൽ ഉത്തരവുകളും മുന്നറിയിപ്പുകളും സസൂക്ഷ്മം നിരീക്ഷിച്ച് പിന്തുടരുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി.

ഏതെങ്കിലും ഉൽപ്പന്നം പിൻവലിക്കുന്ന സാഹചര്യത്തിൽ, സൗദിയിലേക്ക് വിപണനം ചെയ്യുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉടനടി പരിശോധിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുക.

പരിശോധനകളിൽ എന്തെങ്കിലും അപാകതകൾ തെളിയിക്കപ്പെട്ടാൽ ഹെൽത്ത് അറ്റോറിറ്റികൾക്ക് വിവരം കൈമാറുകയും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുമെന്നും സൗദി ഫുഡ്‌ ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.

ക്യാൻസറിന് കാരണമായേക്കാവുന്ന ഘടകങ്ങൾ ഉള്ളതിനാൽ രക്തസമ്മർദ്ദം ചികിത്സിക്കുന്നതിനായുള്ള ഫൈസർ അക്യുറെടിക് എന്ന മരുന്ന് അമേരിക്കൻ വിപണിയിൽ നിന്ന് കമ്പനി പിൻ വലിച്ചത് വലിയ വാർത്തയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa









അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്