സൗദിയിൽ ഭാര്യയെയും നാല് ആൺകുട്ടികളെയും വധിച്ച വിദേശിയെയും ബാലനെ പീഡിപ്പിച്ച സ്വദേശിയെയും വധശിക്ഷക്ക് വിധേയരാക്കി
സൗദിയിലെ ഖസീമിലെ അൽ റസിലും നജ്രാനിലും രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു സ്വദേശിയെയും വിദേശിയെയും വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അൽ റസിൽ ഒരു ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും വധഭീഷണി നടത്തുകയും ചെയ്ത തുർക്കി അൽ മുളൈബിരി എന്ന സൗദി പൗരനെയാണു വധശിക്ഷക്ക് വിധേയനാക്കിയത്.
മറ്റൊരു കേസിൽ നജ്രാനിൽ തന്റെ സൗദി ഭാര്യയെയും 4 ആൺകുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ യമനി പൗരൻ സ്വാലിഹ് അൽ അബൂത്വാനിയെയും വധശിക്ഷക്ക് വിധേയനാക്കി.
പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു.
വധശിക്ഷ നൽകാനുള്ള കോടതി വിധിയെ മേൽക്കോടതികൾ ശരിവെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ബുധനാഴ്ച വിധി നടപ്പാക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa