Saturday, November 23, 2024
Saudi ArabiaTop Stories

മുഖീം രെജിസ്റ്റ്രേഷൻ ഫോമിൽ ഇമ്യൂൺ അല്ലാത്തവർക്കായി ഭേദഗതി വരുത്തി: സൗദിയിലേക്ക് പറക്കുന്നവർ ഇപ്പോൾ കരുതേണ്ടത് മുഖീം മാത്രം: വിശദമായി അറിയാം

പ്രതിരോധ നടപടികളിൽ അയവ് വരുത്തിയതോടെ ഇപ്പോൾ വാക്സിനെടുക്കാത്തവർക്കും സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന സ്ഥിതി നിലവിൽ വന്നതിനാൽ സൗദി യാത്രക്കാർക്ക് ഇപ്പോഴും ബാധകമായ മുഖീം രെജിസ്റ്റ്രേഷനിലും ഭേദഗതി വന്നിട്ടുണ്ട്.

നേരത്തെ മുഖീം രെജിസ്റ്റ്രേഷനിൽ വാക്സിനെടുക്കാത്തവർക്ക്/ഇമ്യൂൺ ആകാത്തവർക്ക്  ക്വാറന്റീനിൽ കഴിയുന്ന വിവരങ്ങളും പുരിപ്പിക്കേണ്ടതുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇമ്യുൺ അല്ലാത്തവർക്ക് ഉള്ള ഭാഗത്ത് പൂരിപ്പിക്കുംബോൾ ക്വാറന്റീൻ വിവരങ്ങൾ നൽകാതെത്തന്നെ മറ്റു വിവരങ്ങൾ നൽകി പ്രിന്റെടുക്കാൻ സാധിക്കുന്നുണ്ട്.

റി എൻട്രിയിൽ വന്നവർക്കും ഫാമിലി, ബിസിനസ്, ന്യൂ വിസ, ഫാമിലി വിസിറ്റ് കാറ്റഗറിക്കാർക്കുമെല്ലാം ഇമ്യുൺ അല്ലെങ്കിലും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

പ്രത്യേകിച്ച് സൗദിയിൽ നിന്ന് രണ്ട് ഡോസ് സ്വീകരിച്ച് നാട്ടിലെത്തി 8 മാസം പിന്നിട്ട് ഇമ്യൂൺ സ്റ്റാറ്റസ് നഷ്ടപ്പെട്ട നിരവധി പേർക്ക് ഇത് ഗുണം ചെയ്തേക്കും.

വാക്സിനെടുക്കാതെയും, കൊറോണ ടെസ്റ്റ്‌ നടത്താതെയും, ക്വാറന്റീൻ ഇല്ലാതെയും ഇപ്പോൾ സൗദിയിലേക്ക് പറക്കാമെന്നത് സൗദി യാത്രക്കാർക്ക് വലിയ ആശ്വാസമാണു നൽകുന്നത്.

ഇപ്പോൾ സൗദിയിലേക്ക് പോകുന്നവർ ആകെ കൈയിൽ കരുതേണ്ടത് മുഖീം രെജിസ്റ്റ്രേഷൻ കോപ്പി മാത്രമാണ്. അത് ഇത് വരെ ഔദ്യോഗികമായി ഒഴിവാക്കിയിട്ടില്ല.

മുഖീം രെജിസ്റ്റ്രേഷനായി https://arrival.muqeem.sa/#/vaccine-registration/home എന്ന ലിങ്ക് സന്ദർശിച്ചാൽ മതി.

അതേ സമയം സൗദിയിൽ പൊതു സംവിധാനങ്ങളും വാണിജ്യ മേഖലകളടക്കമുള്ള ആക്റ്റിവിറ്റികളിൽ പ്രവേശനത്തിനും തവക്കൽനായിൽ ഇമ്യുൺ ആയിരിക്കണമെന്നതിനാൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ ഉണ്ടാകുന്നത് ആരോഗ്യമന്ത്രാലയ സൈറ്റിൽ അപ് ലോഡ് ചെയ്യാനും തവക്കൽനായിൽ ഇമ്യൂൺ ആകാനും സഹായകരമാകും എന്നോർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്