കാമറ പാടില്ല, നമസ്ക്കാരം സോഷ്യൽ മീഡിയകളിൽ പബ്ലിഷ് ചെയ്യരുത്; റമളാനിൽ പള്ളികളിൽ പാലിക്കേണ്ട വിവിധ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമായി സൗദി മതകാര്യ വകുപ്പ്
സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൾ പാലിക്കേണ്ട വിവിധ നിർദ്ദേശങ്ങളും നിബന്ധനകളും പുറപ്പെടുവിച്ചു, അവ താഴെ വിവരിക്കുന്നു.
പ്രാർത്ഥനകൾ നടത്തുമ്പോൾ ഇമാമിന്റെയും മഅമൂമിന്റെയും ദൃശ്യങ്ങൾ എടുക്കാൻ പള്ളികളിൽ കാമറ ഉപയോഗിക്കരുത്.
നമസ്ക്കാരങ്ങൾ സോഷ്യൽ മീഡിയ വഴി ബ്രോഡ്കാസ്റ്റ് ചെയ്യരുത്.
കൂടാതെ, ഇമാമും മഅമുമും തങ്ങളുടെ ഉത്തരവാദിത്വം നിർവ്വഹിക്കണം. റമളാനിൽ ജോലിയിൽ നിന്ന് അപ്രത്യക്ഷരാകാൻ പാടില്ല.
ഉമ്മുൽ ഖുറ കലണ്ടർ പ്രകാരം ആയിരിക്കണം വാങ്ക് വിളിക്കേണ്ടത്. റമളാനിൽ നിശ്ചയിക്കപ്പെട്ട സമയത്തായിരിക്കണം ഇശാ ബാങ്ക് വിളിക്കേണ്ടത്.
ഇഫ്താർ വാഗ്ദാനം ചെയ്യുന്ന പദ്ധതികൾക്ക് സാമ്പത്തിക സംഭാവനകൾ ശേഖരിക്കരുതെന്നും പള്ളികളുടെ മുറ്റത്തും മറ്റും തയ്യാറാക്കിയ സ്ഥലങ്ങളിലും ഇഫ്താർ പ്രോജക്റ്റുകൾ നടത്താമെന്നും അവ ഇമാമിന്റെയോ അല്ലെങ്കിൽ മൂഅദ്ദിന്റെയോ ഉത്തരവാദിത്തത്തിലായിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
തറാവീഹിൽ ഇമാം ജനങ്ങളുടെ അവസ്ഥ പരിഗണിക്കണം. ഖുനൂത് അമിതമായി നീട്ടാൻ പാടില്ല എന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa