Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് 12 വർഷത്തിനു ശേഷം നാട്ടിൽ പോകാനിരുന്ന തഞ്ചാവൂർ സ്വദേശി ആത്മഹത്യ ചെയ്തു

കഴിഞ്ഞ 25 വർഷമായി സൗദിയിൽ ജോലി ചെയ്ത് വരുന്ന തമിഴ്നാട് തഞ്ചാവൂർ സ്വദേശി മുരുകേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

12 വർഷം മുമ്പ് നാട്ടിൽ നിന്ന് തിരികെയെത്തിയ മുരുകേഷ് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ഉണ്ടായിരുന്നത്.

4 വർഷം മുമ്പ് ഇഖാമാ കാലാവധി കഴിഞ്ഞ മുരുകേഷിനു നാട്ടിൽ പോകാനുള്ള രേഖകൾ സോഷ്യൽ ഫോറം പ്രവർത്തകർ സൗദി അധികൃതരുമായി ബാന്ധപ്പെട്ട് ശരിയാക്കിയിരുന്നു.

നാട്ടിൽ പോകാനുള്ള ടിക്കറ്റ് വരെ പർച്ചേസ് ചെയ്തിരുന്ന മുരുകേഷിനെ പക്ഷേ നാട്ടിലേക്ക് പോകുന്നതിന്റെ തലേ ദിവസം താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

ഭാര്യയും രണ്ട് പെൺകുട്ടികളും അടങ്ങുന്നതാണ് മുരുകേഷിന്റെ കുടുംബം.

മൃതദേഹം ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ സഹായത്തോടെ നജ്രാനിൽ തന്നെ സംസ്ക്കരിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്