സൗദിയിലെ ഓൺ അറൈവൽ ടൂറിസ്റ്റ് വിസ മൂന്ന് തരം വിസകൾ ഉള്ളവർക്കും ലഭ്യമാകുന്നതിനുള്ള പദ്ധതി പുനരാരംഭിച്ചു
ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിമായുള്ള പദ്ധതികൾ കൊറോണക്ക് ശേഷം വീണ്ടും സജീവമാക്കി സൗദി അറേബ്യ.
യു എസ്, യു കെ ഷെങ്കൻ രാജ്യങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒരു വിസ ഉള്ള വ്യക്തികൾക്ക് ഇനി മുതൽ സൗദിയിൽ ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭിക്കും.
പരാമർശിക്കപ്പെട്ട രാജ്യങ്ങളിലെ ഏതെങ്കിലും ആക്റ്റീവ് ആയിട്ടുള്ള വിസ ഉണ്ടായിരിക്കണമെന്നതിനു പുറമെ പ്രസ്തുത രാജ്യങ്ങളിൽ ഒരിക്കലെങ്കിലും ആ വിസ ഉപയോഗിച്ച് പ്രവേശിച്ചിരിക്കണം എന്നതും നിബന്ധനയാണ്.
ഇന്ത്യക്കാർക്ക് സൗദിയിൽ ഓൺ അറൈവൽ വിസ ലഭ്യമല്ലെങ്കിലും മേൽ പരാമർശിച്ച രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന്റെയെങ്കിലും വാലിഡ് ആയ വിസ ഉള്ള ഇന്ത്യക്കാരാണെങ്കിൽ അവർക്കും ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭ്യമാകും എന്നാണ് വ്യക്തമാകുന്നത്.
അതോടൊപ്പം സൗദി എയർലൈൻസ്, ഫ്ലൈനാസ്, ഫ്ലൈ അദീൽ എന്നീ ദേശീയ വിമാനക്കംബനികളുടെ ഫ്ലൈറ്റുകളിൽ സൗദിയിൽ വന്നിറങ്ങുന്ന മേൽ പരാമർശിച്ച രാജ്യങ്ങളിലെ പൗരന്മാർക്കും മുൻ കൂർ അപേക്ഷയില്ലാതെ 12 മാസത്തെ ഓൺ അറൈവൽ വിസ ലഭിക്കും.
2019 ലെ ഇ വിസ പ്രോഗ്രാമിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലെ പൗരന്മാർക്കും സൗദി ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa