ജിദ്ദയിൽ ജന ജീവിതം സാധാരണ നിലയിൽ; ആശങ്കപ്പെടേണ്ടതില്ല
ആരാംകോ ഓയിൽ വിതരണ കേന്ദ്രത്തിനു നേരെയുണ്ടായ ഹൂത്തി മിസൈലാക്രമണത്തിനു ശേഷവും നഗരത്തിലെ ജന ജീവിതം സാധാരണ നിലയിൽ മുന്നോട്ട് പോകുന്നതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാർക്കുകളിലും റോഡുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമെല്ലാം ജന പങ്കാളിത്തം സാധാരണ പോലെ തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
മിസൈലാക്രമണം നടന്നതിന്റെ സമീപത്തുള്ള ബുറൈമാൻ ബ്രിഡ്ജിനടുത്ത പാർക്കിൽ പോലും ആളുകൾ വാരാന്ത്യം ചെലവഴിക്കാൻ സധാരണ പോലെ എത്തിയിട്ടുണ്ട്.
ഫുഡ് ട്രക്കുകളുമായി ഭക്ഷണം വിതരണം ചെയ്യുന്നവരും ആക്രമണം തങ്ങളുടെ ബിസിനസിനെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.
ആളുകൾ ഉംറക്കും മറ്റുമായി മക്കയിലേക്ക് പോകുന്നതിനും യാതൊരു തടസ്സവും വന്നിറ്റ്യില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചാനൽ റിപ്പോർട്ടർമാർ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa