സൗദിയിൽ പള്ളികൾക്കുള്ളിലെ സ്പീക്കറിന്റെയും പുറത്തേക്കുള്ള ലൗഡ്സ്പീക്കറിന്റെയും ഉപയോഗത്തിനു നിയന്ത്രണം
സൗദി മതകാര്യ വകുപ്പ് രാജ്യത്തെ പള്ളികൾക്കുള്ളിലെ ഓഡിയോ ഉപകരണങ്ങൾക്ക് അനുവദനീയമായ ശബ്ദത്തിന്റെ അളവ് ക്രമീകരിച്ചു.
പള്ളികൾക്കുള്ളിലെ സ്പീക്കറുകളിൽ നിന്നുള്ള ശബ്ദം അവയുടെ സൗണ്ട് കപ്പാസിറ്റിയുടെ മൂന്നിൽ ഒന്ന് കവിയാൻ പാടില്ല.
അതോടൊപ്പം പള്ളിക്ക് പുറത്തേക്കുള്ള ലൗഡ് സ്പീക്കർ ബാങ്ക് വിളിക്കാനും ഇഖാമത്തിനും മാത്രമായി ഉപയോഗിക്കണമെന്ന നേരത്തെയുള്ള സർക്കുലർ ജീവനക്കാർ പാലിക്കണമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.
റമളാനിൽ മസ്ജിദുകളിൽ കാമറകൾ ഉപയോഗിച്ച് നമസ്ക്കാരവും മറ്റും റെക്കോർഡ് ചെയ്യുന്നതും സോഷ്യൽ മീഡിയ വഴി ബ്രോഡ്കാസ്റ്റ് ചെയ്യുന്നതും മന്ത്രാലയം വിലക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa