ഇന്തോനേഷൻ വയോധികനും ഭാര്യക്കും സൗജന്യ ഹജ്ജ് വാഗ്ദാനം ചെയ്ത് സൗദി മതകാര്യ വകുപ്ല് മന്ത്രി: വീഡിയോ
ഈ വർഷത്തെ ഹജ്ജിന് ഒരു വയോധികനായ ഇന്തോനേഷ്യൻ പൗരനും അയാളുടെ ഭാര്യക്കും സൗദിയുടെ ചെലവിൽ അവസരം നൽകുമെന്ന സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ: അബ്ദുലതീഫ് ആലു ശൈഖിന്റെ പ്രഖ്യാപനം ശ്രദ്ധേയമായി.
ജകാർത്തയിലെ അൽ ഇസ്തിഖ്ലാൽ പള്ളിയിൽ വെച്ച് ഇന്നലെ ജുമുഅക്കായിരുന്നു സംഭവം.
പള്ളിയിൽ കൂടിയ ആളുകളിൽ നിന്ന് ഒരു മുൻ പരിചയവുമില്ലാത്ത വൃദ്ധനോട് മുന്നിലേക്ക് വരാൻ മന്ത്രി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് മന്ത്രിയുടെ അടുത്തെത്തിയ വൃദ്ധന് ഈ വർഷത്തെ ഹജ്ജിന് സൗദിയുടെ ചെലവിൽ അവസരം നൽകുന്നതായി മന്ത്രി പ്രഖ്യാപിച്ചു.
പള്ളിയിൽ കൂടി നിന്ന ജനങ്ങൾ തക്ബീർ വിളികളോടെയാണ് മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa