സൗദിയിലെ വിദേശികൾ ശ്രദ്ധിക്കേണ്ട പബ്ലിക് പ്രൊസിക്യൂഷന്റെ മുന്നറിയിപ്പ് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ
സൗദിയിലെ വിദേശികൾ പബ്ലിക് പ്രൊസിക്യൂഷൻ നേരത്തെ നൽകിയ മുന്നറിയിപ്പ് പാലിക്കണമെന്ന് സൗദിയിലെ പ്രമുഖ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഓർമ്മപ്പെടുത്തുന്നു.
“സൗദി അറേബ്യയിലെ വിദേശികൾ സൗദിയുടെ നിയമങ്ങൾക്ക് വിധേയരാണ്.
വിദേശികൾ സൗദി സമൂഹത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കുകയും അതിന്റെ പാരമ്പര്യങ്ങളെയും വികാരങ്ങളെയും മാനിക്കുകയും വേണം.”
ഭരണത്തിന്റെ അടിസ്ഥാന നിയമത്തിന്റെ ആർട്ടിക്കിൾ 41 പ്രകാരമാണിതെന്നും പ്രൊസിക്യൂഷൻ ഓർമ്മപ്പെടുത്തുന്നു.
സൗദി ആരാംകോ ഫെസിലിറ്റിയിൽ ഹൂത്തി ആക്രമണം ഉണ്ടായതിനെ ന്യായീകരിച്ചും സൗദിയെ അപമാനിച്ചും ഒരു യമൻ പൗരൻ വീഡിയോ ഷെയർ ചെയ്തതിനെത്തുടർന്നാണ് വിദേശികൾക്കുള്ള പബ്ലിക് പ്രൊസിക്യുഷന്റെ മുന്നറിയിപ്പ് സോഷ്യൽ മീഡിയകളിൽ വീണ്ടും ഷെയർ ചെയ്യപ്പെടുന്നത്.
മക്ക പ്രവിശ്യാ പോലീസ് പ്രസ്തുത യമനിയെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രൊസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa