സൗദി വിപണി വിദേശികൾക്ക് ഏറെ ആകർഷകം
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വിദേശ സ്റ്റാർട്ടപ്പുകൾക്ക് ആകർഷകമാണെന്ന് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള അതോറിറ്റിയുടെ ഗവർണർ എഞ്ചിനീയർ സാലിഹ് അൽ റഷീദ് സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ വിപണി എല്ലാവർക്കും ഒരു തുറന്ന വിപണിയാണെന്നും മിഡിൽ ഈസ്റ്റിലെ ഏറ്റവും വളർന്നുവരുന്ന വിപണിയാണിതെന്നും അൽ-റഷീദ് വ്യക്തമക്കി.
സൗദിയിൽ പ്രവേശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നിരവധി വിദേശ സംരംഭകരെ നേരിട്ട് കണ്ടതായി പറഞ്ഞ അൽ റഷീദ് സൗദി വിപണി, അതിന്റെ വലിപ്പം, വിഷൻ 2030, ഭരണ നേതൃത്വത്തിന്റെ പരിധിയില്ലാത്ത പിന്തുണ എന്നിവയാൽ ആകർഷകമാണെന്നും സൂചിപ്പിച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിൽ റിയാദിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിലും റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിലും നടക്കുന്ന ആഗോള സംരംഭകത്വ കോൺഫറൻസിനിടെ പ്രാദേശിക മാധ്യമവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa