Friday, November 22, 2024
Riyadh

റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല )പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തു

റിയാദ്: റിയാദിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക സംഘടനയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) 2022 – 2023 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വാസുദേവൻ പിള്ള പ്രസിഡന്റ് ആയും രാജൻ മാത്തൂർ ജനറൽ സെക്രട്ടറി , മാത്യു ജേക്കബ് ട്രഷറർ ആയും ചുമതലയേറ്റു.

വൈസ് പ്രസിഡണ്ട് വിനോദ് വെണ്മണി , ജനറൽ കൺവീനർ ബാബുരാജ് പ്രോഗ്രാം കോർഡിനേറ്റർസ് , ശ്യാം സുന്ദർ, അൻസർഷ , ബിനീഷ് , നിഷ ബിനീഷ് , സന്തോഷ് തോമസ് , ഷാനവാസ് , ജോഷി , & എക്സിക്യൂട്ടീവ് മെംബേർസ് ജോജി കൊല്ലം , സ്കറിയ , സനൂപ്‌കുമാർ , രാമദാസ്‌ , ബാബു പൊറ്റെക്കാട് , സുരേഷ് ശങ്കർ എന്നിവരാണ് മറ്റു ഭാരവാഹികൾ.

തിരഞ്ഞെടുപ്പ് , ശ്യാം സുന്ദർ , മാത്യു എന്നിവർ നിയന്ത്രിച്ചു. സുലൈമാനിയ മലാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ വാസുദേവൻ പിള്ള അദ്ധ്യക്ഷൻ ആയിരുന്നു.

നിഷ ബിനീഷ് സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു.. റിയാദിലെ വളർന്നു വരുന്ന കലാകാരന്മാരെ കരോക്കെ സംഗീതത്തിനു പകരം ലൈവ് ഓർക്കേസ്ട്ര ഉപയോഗിച്ച് ശുദ്ധ സംഗീതത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുക്കൂടി തുടങ്ങിയ സംഘടന ആണ് റിംല.

കോവിഡ് കാലത്തിനു മുൻപ് നടന്ന വാർഷികാഘോഷത്തിൽ മലയാളികളുടെ പ്രിയങ്കരനായ സംഗീതസംവിധായകൻ വിദ്യാദരൻ മാഷിനെ കൊണ്ട് വന്നു “പാടുവനായ് വന്നു ഞാൻ” എന്ന പ്രോഗ്രാം നടത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു

ഈ വരുന്ന ജൂൺ അവസാനം പ്രഗത്ഭ സംഗീത ശ്രേഷ്ടരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംഗീതപരിപാടികൾ നടത്തുമെന്നു പുതിയതായി ചുമതല ഏറ്റെടുത്ത ഭാരവാഹികൾ പ്രഖ്യാപിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa