Sunday, September 22, 2024
Saudi ArabiaTop Stories

റമളാനിലെ സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയം സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു

സർക്കാർ മേഖലയിലെ ജീവനക്കാരുടെ റമളാനിലെ ഡ്യൂട്ടി സമയം സൗദി മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.

സർക്കാർ മേഖലയിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെയാണ് ജോലി സമയം.

റമളാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം 6 മണിക്കൂർ ആയിരിക്കും എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

അതേ സമയം മാനവ വിഭവശേഷി മന്ത്രാലയം അതിന്റെ ജീവനക്കാർക്ക് ഫ്ലെക്സിബിൾ വർക്കിംഗ് ടൈം നിശ്ചയിച്ചു.

9.30 മുതൽ 2.30 വരെ ഒരു സെക്ഷനും 10.30 മുതൽ 3.30 വരെ മറ്റൊരു സെക്ഷനും 11.30 മുതൽ 4.30 വരെ മൂന്നാമത് സെക്ഷനും പ്രവർത്തിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്