സൗദിയിൽ ഗാർഹിക തൊഴിലാളിക്ക് കമ്പനിയിലേക്ക് സ്പോൺസർഷിപ്പ് മാറാൻ സ്വീകരിക്കാവുന്നത് രണ്ട് മാർഗ്ഗങ്ങൾ
സൗദിയിൽ ഹൗസ് ഡ്രൈവർമാരടക്കമുള്ള ഗാർഹിക തൊഴിലാളികൾക്ക് കമ്പനികളിലേക്ക് സ്പോൺസർഷിപ്പ് മാറാൻ രണ്ട് മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ‘ഖിവ” പോർട്ടൽ വഴി കഫാല മാറുന്നതാണു ഒരു രീതി.
തൊഴിലാളിക്ക് പുതിയ ഒരു പ്രൊഫഷൻ തെരഞ്ഞെടുത്തായിരിക്കണം ഗാർഹിക തൊഴിലാളികളുടെ കഫാല മാറ്റത്തിനുള്ള അപേക്ഷ പുതിയ കഫീൽ “ഖിവ*യിൽ നൽകേണ്ടത്.
ശേഷം കഫാല മാറ്റത്തിനു സമ്മതം ആവശ്യപ്പെട്ടുള്ള മെസേജ് തൊഴിലാളിക്കും പഴയ സ്പോൺസർക്കും ലഭിക്കും. സമ്മതം നൽകുന്നതോടെ കഫാല മാറ്റം പൂർത്തിയാകുകയും ചെയ്യും.
മറ്റൊരു രീതി ഗാർഹിക തൊഴിലാളിയെ കംബനിയിലേക്ക് മാറ്റാൻ സ്പോൺസർ നേരിട്ട് ജവാസാത്ത് ഡയറക്ടറേറ്റിൽ അപോയിന്റ്മെന്റ് എടുത്ത് ഹാജരാകുക എന്നതാണ്.
ശേഷം സ്പോൺസറുടെ ഐഡി, തൊഴിലാളിയുടെ പാസ്പോർട്ട്, ഇഖാമ എന്നിവ സമർപ്പിച്ചാണു കഫാല മാറ്റം പൂർത്തിയാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
ഗാർഹിക തൊഴിലാളികൾക്ക് കംബനികളിലേക്കുള്ള കഫാല മാറ്റം സാധ്യമാകണമെങ്കിൽ ഇഖാമ കാലാവധി ഒരു വർഷത്തിൽ താഴെയാകണമെന്നത് പ്രത്യേക നിബന്ധനയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa