Saturday, November 23, 2024
Saudi ArabiaTop Stories

ഹുറൂബ് കഫീലിനു നീക്കം ചെയ്യാൻ സാധിക്കുന്ന സമയപരിധി ഓർമ്മപ്പെടുത്തി സൗദി മാനവവിഭവശേഷി മന്ത്രാലയം; പിടിത്തം കൊടുത്ത് തർഹീലിൽ പോകും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക

ഒരു തൊഴിലാളിയെ ഹുറുബാക്കിയാൽ കഫീലിനു തന്നെ ഹുറൂബ് ഒഴിവാക്കാൻ സാധിക്കുന്ന സമയ പരിധി സൗദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

ഹുറൂബ് (ഓളിച്ചോടൽ) രേഖപ്പെടുത്തിയത് മുതൽ 20 ദിവസത്തിനുള്ളിൽ കഫീലിനു ഇലക്ട്രോണിക് ആയിത്തന്നെ ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കും.

20 ദിവസം കവിഞ്ഞാൽ പിന്നീട്‌ മക്തബുൽ അമൽ (ലേബർ ഓഫീസ്) വഴി മാത്രമേ ഹുറൂബ് ഒഴിവാക്കാൻ മാർഗമുള്ളൂ എന്നും മന്ത്രാലയം സുചിപ്പിച്ചു.

സ്പോൺസർ അനാവശ്യമായി തന്നെ ഹുറൂബാക്കിയതാണെന്ന് തെളിയിക്കാൻ ഒരു തൊഴിലാളിക്ക് സാധിച്ചാൽ മറ്റൊരു സ്പോൺസറെ കണ്ടെത്തി കഫാല മാറാൻ മക്തബുൽ അമൽ ഓഫീസുകൾ സൗകര്യം ചെയ്ത് കൊടുക്കാറുണ്ട്.

എന്നാൽ തൊഴിലുടമ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് തെളിയിക്കാൻ സാധിക്കുന്നവർ പോലും തർഹീലുകൾ വഴി ഫിംഗർ പ്രിന്റ് നൽകി നാട്ടിലേക്ക് പോകുന്ന രീതിയാണ് കൂടുതലും കാണുന്നത്.

അതേ സമയം ഇത്തരത്തിൽ നാട്ടിൽ പോകുന്നത് പിന്നീടൊരു തൊഴിൽ വിസക്ക് സൗദിയിലേക്ക് വരുന്നതിൽ നിന്ന് ഇവർക്ക് വിലങ്ങ് തടിയാകാറുമുണ്ട്.

ഈ സാഹചര്യത്തിൽ ഏതായാലും ഹുറൂബായ സ്ഥിതിക്ക് ഒരു തവണയെങ്കിലും ലേബർ ഓഫീസിൽ പോയി ഹുറൂബ് നീക്കം ചെയ്യാനായി തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലതാണ്.

അത്തരത്തിൽ ഹുറൂബ് നീക്കം ചെയ്ത് പഴയ സ്പോൺസർ അറിയാതെ പുതിയ സ്പോൺസറിന്റെ കീഴിലേക്ക് കഫാല മാറിയ അനുഭവം അറേബ്യൻ മലയാളിയുമായി മലയാളികൾ തന്നെ പങ്ക് വെച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്